ഉണർന്നിടാം ബലം ധരിച്ചിടാം നാം

ഉണർന്നിടാം ബലം ധരിച്ചിടാം നാം

ഉത്സുകരായ് ഉന്നതനേശുവിനെ ഉലകിലുയർത്തിടാം

 

ഭിന്നതവെടിഞ്ഞിടാം ജഡസ്വഭാവം നീക്കിടാം

ആത്മാവിലൈക്യത പൂണ്ട്പുതുഗാനങ്ങളാലപിക്കാം

 

ചൂരച്ചെടിചുവട്ടിൽ നാം തളർന്നുറങ്ങുകയോ

ചോരചൊരിഞ്ഞവനായി നാം വീറോടെ വേല ചെയ്യാം

 

നമ്മുടെ പ്രതിയോഗി അവനലറി വരുന്നുണ്ട്

നിർമ്മലമാനസരായി നാം ഉണർന്നൊരുങ്ങിടാം

 

നിദ്രയിലാണ്ടവരേ വേഗം ഉണർന്നേഴുന്നേൽപ്പിൻ

നീതിയിൻ സൂര്യനുദിപ്പാൻ ഇനി നേരം ഏറെയില്ല.