ഉടയോനാമിടയനെ വെടിയാമോ?

ഉടയോനാമിടയനെ വെടിയാമോ? ജീവൻ തന്നവൻ താനല്ലോ

നാളെല്ലാമവൻ നടത്തുമല്ലോ നാമെല്ലാമവന്ന് അടുത്തു ചെല്ലാം

 

ദിവസവുമവൻ മൊഴി ശ്രവിച്ചിടാം പിന്നാലേ മുദാ പോയിടാം

എന്നാലെന്നുമൊരനുഗ്രഹമാം തൻനാമത്തിനു മഹത്വവുമാം

 

മഹീതലമഹിമയിൽ മതിമയങ്ങി മാസ്നേഹം നാം മറന്നിടുമോ?

മാലേശാതിരുൾസാനുവിലും പാലിപ്പോനെ നാം മറക്കുകയോ?

 

വലിയവനിടയനെ വെടിഞ്ഞെന്നാൽ വല്ലാതെയലഞ്ഞിടും നാം

ഉല്ലാസത്തോടു വസിപ്പതിന്നായ് എല്ലാം ചെയ്തിടാം നമുക്കവന്നായ്

 

വരുമവനിടയരിലതിശ്രേഷ്ഠൻ വാടാതുള്ള കിരീടം നാം

പ്രാപിച്ചിടുവാനവൻ വചനം പാലിച്ചീഭുവിയധിവസിക്കാം