തഴുകും കരങ്ങൾ അരികിലുണ്ട്

തഴുകും കരങ്ങൾ അരികിലുണ്ട്

തളരും നിൻമനം നീറിടുമ്പോൾ (2)

താളടിയായെന്ന് നിനച്ചിടുമ്പോൾ

താങ്ങിടുവാൻ കർത്തനരികിലുണ്ട് (2)

 

അത്ഭുതമായ് ദൈവം വഴിയൊരുക്കും

വൻ യെരിഹോ മതിൽ ഇടിഞ്ഞുവീഴും

 

ഹന്നയിൻ ഞരക്കം കേട്ടനുഗ്രഹിക്കും

മനസ്സലിവുള്ളവൻ കൂടെയുണ്ട് (2)

മാറിടാ മനുവേൽ എന്നുമുണ്ട്

ഈ നല്ല സ്നേഹിതൻ അരികിലുണ്ട്

 

കടലിൻ നടുവിൽ ചെറുപടകിൽ

വലിയ തിരയാൽ വലഞ്ഞിടുമ്പോൾ (2)

ശാന്തമായി തോണിയെ നയിച്ചിടുവാൻ

സാഗരം മീതേ താൻ നടന്നുവരും

 

ശരിയായ് പരനെ ഗ്രഹിച്ചിടുകിൽ

ചെറുതായ്തീർന്നിടും വിഷമതകൾ (2)

സകലവും നന്നായ് ചെയ്തിടുന്നോൻ

സഹിപ്പാൻ കൃപകൾ അധികം തരും(2)