സ്വർഗ്ഗീയ രാജാവിൻ പൈതങ്ങളേ!

സ്വർഗ്ഗീയ രാജാവിൻ പൈതങ്ങളേ!

യാത്രയിൽ പാടുവിൻ മോദമോടെ

തൻക്രിയയിൻ മഹിമാവെഴുന്ന

രക്ഷകന്നു സ്തുതിപാടിടുവിൻ

 

അബ്രാമ്യപുത്രരേ! സന്തോഷിപ്പിൻ!

ക്രിസ്തുവിൽ നാമെല്ലാമൊന്നായിതാ

മാനുഷരിൻ ജഡം താൻ ധരിച്ചു

ആത്മാക്കളെ സ്വയം വീണ്ടെടുത്തു

 

ദീപ്തിയിൻ മക്കളേ! കണ്ണുയർത്തിൻ

സീയോൻ നഗരമടുത്തുവല്ലോ

നമ്മുടെ നിത്യമാം വീടതത്രേ

രക്ഷകനെക്കാണും നാമവിടെ

 

രക്ഷിതാവിന്റെ ചുവടു നോക്കി

സ്വർഗ്ഗയാത്ര ചെയ്യുന്നേഴകൾ നാം

ഭീകരമായ പരീക്ഷണത്തിൽ

യേശുവിൻ കാലടി സൂക്ഷിക്കുവിൻ

 

ഹാ! ഭയം വേണ്ടസഹോദരരേ!

മോദമായ് യേശുവിൽ ചേർന്നുനിൽപിൻ

പുത്രനാം ദൈവമോതുന്നിവണ്ണം

മുന്നോട്ടു പോകുവിൻ നിർഭയരായ്

 

നാഥനേ! സർവ്വവും തള്ളി നിന്നെ

സന്തോഷപൂർവ്വമനുഗമിക്കാം

വാഴ്ത്തപ്പെട്ടോരഭിഷിക്തനേ!

നീ ഞങ്ങൾക്കു നായകനായിരിക്ക.