സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും
സാധുവോടീവിധമായിരിക്കും
സർവ്വേശൻ ചൊല്ലുവതെല്ലായ്പോഴും
എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും
നാനാ പരീക്ഷകൾ വന്നിടുമ്പോൾ
പാലകന്മാർ പറന്നോടിടുമ്പോൾ
നാദമിതു ചെവി പൂകിടട്ടെ
ഭൗമികമായ നിന്നാശയെല്ലാം
കാലമാം കല്ലറ പൂകിടുമ്പോൾ
പിന്നെയുമീ വാക്കു ധൈര്യമേകും
എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും
കള്ളൻ തുരുമ്പും പുഴുവിവയാൽ
കൊള്ളയാകാതുള്ള നിൻമുതൽ നീ
സ്വർഗ്ഗമഹത്വത്തിൽ കണ്ടിടുമ്പോ
ളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും.