സ്തുതിപ്പിൻ നാം യഹോവയെ

സ്തുതിപ്പിൻ നാം യഹോവയെ

അവൻ നല്ല നാഥനല്ലോ

സ്തുതിക്കണമവനെ നാം

അവൻ കൃപ നിത്യമല്ലോ

 

ദേവദേവനെ സ്തുതിപ്പിൻ

അവൻ നല്ല നാഥനല്ലോ

കർത്തൃകർത്തനെ സ്തുതിപ്പിൻ

അവൻ കൃപ നിത്യമല്ലോ

 

തനിച്ചത്ഭുതം ചെയ്‌വവൻ

അവൻ നല്ല നാഥനല്ലോ

ചമച്ചാകാശങ്ങളവൻ

അവൻ കൃപ നിത്യമല്ലോ

 

ഭൂമേൽ വെള്ളം വിരിച്ചോ-

നവൻ നല്ല നാഥനല്ലോ

ജ്യോതിസ്സുകൾ ചമച്ചവൻ

അവൻ കൃപ നിത്യമല്ലോ

 

പകൽ വാഴും സൂര്യനെയും

അവൻ നല്ല നാഥനല്ലോ

രാത്രിചന്ദ്രാദികളെയും

അവൻ കൃപ നിത്യമല്ലോ

 

മിസ്രേം കടിഞ്ഞൂൽ കൊന്നവൻ

അവൻ നല്ല നാഥനല്ലോ

യിസ്രായേലെ വീണ്ടുകൊണ്ടോ-

നവൻ കൃപ നിത്യമല്ലോ

 

വിസ്തൃതമാം കൈയൂക്കിനാ

ലവൻ നല്ല നാഥനല്ലോ

ചെങ്കടൽ പകുത്തതവൻ

അവൻ കൃപ നിത്യമല്ലോ

 

അതിലൂടവരെ നയി-

ച്ചവൻ നല്ല നാഥനല്ലോ

എതിരികളെയമിഴ്ത്തി

അവൻ കൃപ നിത്യമല്ലോ

 

മരുവിൽ ജനത്തെ നയി-

ച്ചവൻ നല്ല നാഥനല്ലോ

അരചരെ നശിപ്പിച്ചാ-

നവൻ കൃപ നിത്യമല്ലോ

 

ശുതിപ്പെട്ട രാജരെത്താ

നവൻ നല്ല നാഥനല്ലോ

സീഹോനമോർ രാജാവിനെ

അവൻ കൃപ നിത്യമല്ലോ

 

ബാശാൻ രാജാവോഗിനെയും

അവൻ നല്ല നാഥനല്ലോ

അവർ ദേശം പകുത്തവൻ

അവൻ കൃപ നിത്യമല്ലോ

 

തൻ ജനത്തിന്നവ നൽകി

അവൻ നല്ല നാഥനല്ലോ

തൻ ജനത്തിൻ താഴ്നിലയോർ

ത്തവൻ കൃപ നിത്യമല്ലോ

 

ശത്രുകൈയിൽനിന്നും വീണ്ടാ-

നവൻ നല്ല നാഥനല്ലോ

പോറ്റുന്നവനെല്ലാറ്റെയു-

മവൻ കൃപ നിത്യമല്ലോ

 

സ്വർഗ്ഗദേവനെ സ്തുതിപ്പിൻ

അവൻ നല്ല നാഥനല്ലോ

നിത്യരാജനെ വാഴ്ത്തുവിൻ

അവൻ കൃപ നിത്യമല്ലോ.