സ്തോത്രം ശ്രീ മനുവേലനേ,മമപ്രിയ

സ്തോത്രം ശ്രീ മനുവേലനേ,

മമപ്രിയ യേശുനാഥാ

വിൺമയനാം നീ മൺമയനായ്

മമ കൊടുംപാപത്തെ നീക്കി

 

ആഴമുള്ള വൻകുഴിയിൽ

കുഴചേറ്റിൽ വീണവൻ ഞാൻ

താണിറങ്ങി കരകേറ്റി

പാറയിൽ കാലുകൾ നിറുത്തി

 

നവഗാനം പാടിടുവാൻ

ഗമനത്തെ സ്ഥിരമാക്കി

ദേഹമിതാ സമർപ്പിക്കുന്നേ

ലോകത്തിൻ മോഹങ്ങൾ വെടിഞ്ഞു

 

ദാരുണമായ് അടിയേറ്റു

മുറിവുകളാൽ നിണമണിഞ്ഞു

നിന്ദകളാൽ മനംതകർന്നു

കുരിശതിൽ നീ തലചായിച്ചു

 

ഉടയുന്നേ മമഹൃദയം

നിറയുന്നേ നയനങ്ങൾ

വർണ്ണിക്കുവാൻ നിൻവ്യഥകൾ

നീറുമെൻ മനസ്സിന്നാവില്ലേ

 

സ്നേഹിക്കും സേവിക്കും

വന്ദിക്കും കാലമെല്ലാം

കീർത്തിക്കുമേ പാടിടുമേ

നിസ്തുലസ്നേഹ ദയാപരനേ.