സ്തോത്രം ശ്രീ മനുവേലനേ
മമ ജീവനേ മഹേശനേ!
പാർത്തലത്തിൽ പരിശ്രയമായ്
പാരിൽ വന്ന നാഥനെ
ആദിപിതാവോതിയതാം
ആദിവേദനാദമേ!
മാനവസമ്മാനിതനേ
മാനനീയരൂപനേ
സാദരമാദൂതഗണം
ഗീതം പാടിവാഴ്ത്തിടും
ജീവകൃപാ ജലം ചൊരിയും
ജീവവർഷമേഘമേ
സ്വന്ത രക്തം ചിന്തിയെന്നെ
ഹന്ത! വീണ്ടെടുത്തതാൽ
രാജസുതാ! പൂജിതനേ
രാജരാജനേശുവേ
താവകമാം നാമമഹോ
ഭാവനീയമാം സദാ