സ്നേഹിക്കുന്നേശുവേ! ദാസൻ നിന്നെ

സ്നേഹിക്കുന്നേശുവേ! ദാസൻ നിന്നെ

സ്നേഹിക്കുന്നുണ്മയിൽ നായകനേ!

ആ ജീവനാന്തമെൻ മാനസവേദിയിൽ

വന്നിടണം നീ പരനേ!

 

ക്രൂശിന്റെ കാഴ്ചയിൽ ശോഭിതമാം

സ്നേഹമാത്മാവിനാൽ ബോധിതനായ്

പ്രാപിച്ചു നിൻകൃപ പാപവിമോചനം

നിത്യസുഖം ശാശ്വതമായ്

 

ക്ലേശങ്ങളെന്റെ മേൽ വീഴുന്നിതാ

നാശമുണ്ടാംവിധം മാമലപോൽ

നീയല്ലോ മൽസഖി നീയെന്യേയില്ലെനി

ക്കാശ്രയമായ് ഈ ഗഡുവിൽ

 

മോഹിക്കുന്നേശുവേ എൻ ഹൃദയം

സ്നേഹത്തിൻ ദിവ്യമാം ജ്വാലയതാൽ

ദാഹിക്കുന്നെൻ മനം മോഹിക്കുന്നെൻ ബലം

ഘോഷിക്കുവാൻ നിൻ സുഗുണം.