സ്നേഹിക്കും ഞാൻ എൻ യേശുവേ!

സ്നേഹിക്കും ഞാൻ എൻ യേശുവേ!

സ്നേഹിച്ചു നീയെന്നെ മുന്നേ

സേവിക്കും നിന്നെ നാളെന്നും

ഘോഷിക്കും നിൻകൃപകളെ

 

സ്നേഹിതർ മാറിപ്പോകുമ്പോൾ

സോദരർ തള്ളിടുമ്പോഴും

സാദരം നിൻകൃപകളാൽ

സ്വീകരിച്ചാശ്വസിപ്പിപ്പോൻ

 

ഞാനുമെന്റെ കുടുംബവും

കർത്തനെ സേവിച്ചിടുമേ

തൻകൃപയിൽ ദിനംതോറും

ആശ്രയിച്ചാശ്വസിക്കുമേ

 

നിന്ദ, പഴി, പരിഹാസം,

ഭിന്നാഭിപ്രായ ഖിന്നത

മന്നിതിലെന്തു വന്നാലും

നിൻകൃപയാൽ നിറയ്ക്കണേ

 

നാൾതോറും ഭാരം ചുമക്കുന്ന

നല്ലിടയനാമേശുവേ!

നിന്നിൽ ദിനംതോറും ചാരി

മന്നിലെൻ നാൾകൾ തീരണം.