സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും

സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും

സേനയിൻ അധിപനാം നായകനെ

സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും

ജയത്തിൻവീരനാം യേശുവിനെ

 

നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നും

നാൾതോറും ഭാരങ്ങൾ പേറുന്നവൻ

ഉന്നതൻ നമ്മുടെ ബലവും ഗീതവും

എന്നും നല്ലവൻ ഇമ്മാനുവേൽ

 

നിൻതിരു ദയയാൽ അനുദിനം ഞങ്ങളെ

ഈ മരുവിൻ ചൂടിൽ പുലർത്തിയല്ലോ

ഭീതിയുമാധിയുമേറിയ ജീവിതം

മോദമതാക്കി തീർത്തതിനാൽ

 

പാരിതിൽ നാം പരദേശികൾ നമ്മൾ

പാർക്കുന്നു നിൻ കൃപയൊന്നതിനാൽ

തിരിഞ്ഞുനോക്കി സ്തുതികളുയർത്തി

വന്നവഴികളെ ഓർക്കുക നാം.