സീയോൻ യാത്രയതിൽ മനമേ

സീയോൻ യാത്രയതിൽ മനമേ

ഭയമൊന്നും വേണ്ടിനിയും

[c2]

അബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവം

യാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ

 

ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ

ഒരു ഭോഷനായ് തോന്നിയാലും

ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ

എന്നും ശ്രേഷ്ഠനായ് മാറിടുന്നു

 

ഒന്നിനെക്കുറിച്ചിനിയും

എനിക്കാകുല ചിന്തയില്ല

ജീവമന്നാ തന്നവൻ

എന്നെ ക്ഷേമമായ് പാലിക്കുന്നു

 

മനുഷ്യനിലാശ്രയമോ

ഇനി വേണ്ടനിശ്ചയമായ്

ദൈവത്തിലാശ്രയമോ

അതൊന്നാണെനിക്കഭയം.