സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ

ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം

ഘോഷിച്ചിടും പൊന്നു നാഥനെ

 

യേശു മാറാത്തവൻ യേശു മാറാത്തവൻ

യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!

ഇന്നുമെന്നും കൂടെയുള്ളവൻ

 

തന്റെ കരുണയെത്രയോ അതിവിശിഷ്ടം!

തൻ സ്നേഹമാശ്ചര്യമേ

എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം

അകറ്റിയേ തന്റെ സ്നേഹത്താൽ

 

രോഗശയ്യയിലെനിക്കു സഹായകനും

രാക്കാല ഗീതവുമവൻ

നല്ല വൈദ്യനും ദിവ്യഔഷധവുമെൻ

ആത്മസഖിയും അവൻ തന്നെ

 

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു

അവകാശം ഞാനും പ്രാപിപ്പാൻ

ദിവ്യ ആത്മാവാൽ ശുദ്ധീകരിച്ചെന്നെയും

തൻ സന്നിധിയിൽ നിറുത്തിടുമേ

 

സീയോനിൽ വാണിടുവാനായ് വിളിച്ചു തന്റെ

ശ്രേഷ്ഠോപദേശവും തന്നു

ഹാ! എന്തൊരത്ഭുതം!

ഈ വൻകൃപയെ ഓർക്കുമ്പോൾ

നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ