സന്തോഷിപ്പിൻ എന്നും സന്തോഷിപ്പിൻ

സന്തോഷിപ്പിൻ എന്നും സന്തോഷിപ്പിൻ

കാർത്താവിലെപ്പോഴും സന്തോഷിപ്പിൻ!

 

ഭീതിയുമാധിയുമൊന്നും വേണ്ടാ

സന്തോഷിപ്പാൻ വകയുള്ളതിനാൽ

 

ഭാരങ്ങളെല്ലാം വഹിച്ചിടുന്ന കർത്തൻ

നമുക്കുണ്ട്സന്തോഷിപ്പിൻ

 

ഈ മണ്ണിലെ ക്ലേശമൽപകാലം സ്വപ്നം

പോലായതു മാഞ്ഞുപോകും

 

കണ്ണുനീർ തൂകുമ്പോൾ മനസ്സലിയും

കർത്താവു നമുക്കുണ്ട് സന്തോഷിപ്പിൻ

 

മേഘാരൂഢനായി വീണ്ടുംവരും

കർത്താവു നമുക്കുണ്ട് സന്തോഷിപ്പിൻ

 

ഒരുങ്ങുവിൻ പ്രിയരേ! ഒരുങ്ങിടുവിൻ

കർത്തനെയെതിരേൽപ്പാനൊരുങ്ങിടുവിൻ.