ശാപത്തെ നീക്കി

ശാപത്തെ നീക്കി ജീവനെ നൽകാൻ

രക്ഷകനേശു കാൽവറി ക്രൂശിൽ

നീറും നോവിൽ നീന്തി നീന്തി

മൃത്യുവെയേറ്റതോർക്ക

 

ഘോരമാം പാപത്തിൻ ശിക്ഷയഖിലവും

തന്റെ മേലേറ്റു കൊണ്ടങ്ങു

എന്നേയ്ക്കുമായേകയാഗം കഴിച്ചു താ

നേവർക്കും രക്ഷയെ നൽകാൻ

 

ഹാ! യേശുനാഥാ! താവകപാദേ

വീണു വന്നിടുന്നാത്മമോദാൽ

നന്ദി തിങ്ങി, സ്നേഹവായ്പിൽ

കണ്ണീർപൊഴിക്കുമീ ഞാൻ

 

നിന്നുടെ തങ്കച്ചോരയെൻ മറുവില

വീണ്ടെടുത്തെന്നെ രക്തത്താൽ

പൊൻവെള്ളിയൊന്നുമേ പോരാ മനുഷ്യനു

ജീവനേകിടുവാൻ പാർക്കിൽ

 

എന്നുടെ ശ്രഷ്ഠാചാര്യനായ് ദിനവും

പേർക്കുമാദ്ധ്യസ്ഥം ചെയ്‌വവൻ

എൻകാന്തനായി നീ വേഗം വരുമെങ്ങുമെൻ

ചേരുമേ ഞാനും സ്വർഗ്ഗഹേ.