രക്ഷകനേ! നിന്റെ പക്ഷമായ്

രക്ഷകനേ! നിന്റെ പക്ഷമായ്

ഞാനിക്ഷിതിയിൽ

നിശ്ചയമായ് നിശ്ചയമായ്

നിൽക്കുമെന്നായുസ്സിൻ നാളെല്ലാം

 

സത്യവും ജീവനും മാർഗ്ഗവുമായ നിൻ

പക്ഷമായ് നിൽക്കുന്നോർ ലജ്ജിതരാകുമോ?

 

ചത്തുമണ്ണായിടും മർത്യനേതാക്കളോ

ടൊത്തുവസിച്ചവർ ഓർത്തുനിരാശരാം

 

ഒഴിയുമാകാശവും ഭൂമിയുമെങ്കിലും

ഒഴിഞ്ഞുപോകാത്ത നിൻ

മൊഴികളാണെൻ ബലം

 

വൈരിയിൻ പോരുകളേറി വരുമ്പോഴും

ധൈര്യമെനിക്കു നീ തരുമതു നിശ്ചയം

 

പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലും

അലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ

 

നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തും

നിൽക്കും നിൻ ചാരത്തു മുത്തും

നിൻപാദത്തിൽ.