പ്രിയനവൻ മമ പ്രിയനവൻ
പ്രാണനും തന്നെന്നെ സ്നേഹിച്ചവൻ
വെണ്മയും ചുവപ്പും കലർന്നവനാം
വിൺമയർ വണങ്ങിടും വല്ലഭനാം
പതിനായിരങ്ങളിൽ സുന്ദരനാം
എൻപാപഭാരം തീർത്തവനാം
ഇവനെൻ ആത്മസ്നേഹിതനാം
പരിമളം വീശിടുമവൻ നാമം
പരമോന്നതമാം തിരുനാമം
പാപികൾക്കാശ്രയമാം നാമം
പരമാനന്ദം തരും നാമം
മരുഭൂമിയിൽ ഞാനവൻ മാറിൽ
ചാരിടും സീയോൻ യാത്രയിതിൽ
പാറിടും സ്നേഹക്കൊടിക്കീഴിൽ
പാർത്തിടും ഞാനിന്നതിൻ നിഴലിൽ
സോദരരെന്നെ മറന്നിടിലും
ശോധന പെരുകി വന്നിടിലും
അൻപെഴും കൈകളാലവനെന്നെ
അവനിയിൽ കാത്തിടും കൺമണിപോൽ
ആയിരമായിരം ദൂതരുമായ്
ആകാശത്തിൽ വരും വിരവിൽ
ആ നിമിഷം ഞാനവനരികിൽ
ആകുലമെല്ലാം തീർന്നണയും
ഇവനെൻ ആത്മസ്നേഹിതനാം.