പ്രാണനാഥാ! നിന്നെ ഞങ്ങൾ

പ്രാണനാഥാ! നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ

പാവനമാം നിൻനാമത്തെ ഓർത്തു സാദരം

 

നിത്യജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ

മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ

 

നിൻ മരണത്താലഖില പാപവും പോക്കി

നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്ന കൃപയ്ക്കായ്

 

പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ

നിൻരക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ

 

നിൻ പ്രയത്നത്തിൻ ഫലമാം നിൻദാസരിപ്പോൾ

നിൻ കൽപ്പനപോലെ നിന്നെയോർത്തു ഭക്തിയായ്

 

നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും

നിത്യമാം നിൻ സ്നേഹമത്രേ സ്തോത്രസംഗീതം

 

സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും

സർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ.