പതിനായിരത്തിൽ അതിസുന്ദരനാം

പതിനായിരത്തിൽ അതിസുന്ദരനാം

അവനുന്നതനെൻ പ്രിയനാം

ആദിയും അന്തവും ജീവനുള്ളവനും

അൽഫയോമേഗയുമവനാം

 

എന്നാത്മ രക്ഷകൻ എൻ ജീവനായകൻ

എന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻ

 

ദേവാധിദേവനും രാജാധിരാജനും

കർത്താധി കർത്തനും ശ്രീയേശു നായകൻ

 

മൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻ

ദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻ

 

ജീവജാലങ്ങൾക്കാഹാരമേകുവോൻ

ജീവന്നുറവയായ് പിളർന്ന പാറയും