പർവ്വതഭൂമി ഭൂമണ്ഡലങ്ങൾ നിർമ്മിക്കും

പർവ്വതഭൂമി ഭൂമണ്ഡലങ്ങൾ നിർമ്മിക്കും

മുമ്പേ നീ ദൈവമത്രേ

ആദിയില്ലാത്തേക ദൈവം നീ

ശാശ്വതരൂപനേ!

 

ഇന്നലെ ഇന്നുമെന്നെന്നും നീ മാറ്റമില്ലാത്തവൻ

നൽവരം നൽകുവാൻ വല്ലഭാ! എന്നിൽ കനിയണേ

ആശ്വാസം നൽകിയെൻ പ്രാണനെ നീ

തണുപ്പിക്കുകേ

 

ജ്ഞാനഹൃദയം ഞാൻ പ്രാപിക്കുവാൻ

നാളുകളെണ്ണുവാൻ ശീലിപ്പിക്ക

വൻദയയാൽ തൃപ്തനാക്കെന്നെ

ഘോഷിപ്പാൻ നിൻനാമം

 

തേടുവാൻ നേടുവാൻ പാപികളെ

നിൻസ്നേഹമെന്നിൽ പകർന്നിടണേ

സ്നേഹത്തിൻ ത്യാഗത്തെ ക്രൂശിൻമേൽ

കാണിക്ക നീ പ്രഭോ

 

നീതികിരീടം ഞാൻ പ്രാപിക്കുവാൻ

പ്രത്യാശയെന്നിൽ ജ്വലിപ്പിക്കുകേ

നീതിയിൽ നിൻമുഖം കാണുവാൻ

തൃപ്തനായ് തീരുവാൻ.