പരമേശജാതാ! വന്ദനം

പരമേശജാതാ! വന്ദനം സദാ നിനക്കു

പരമേശജാതാ! വന്ദനം

 

പരമനിൻ മഹിമയീ ധരണിയിൽ തെളിയിപ്പാൻ

നരനായ് ജനിച്ചസുരനായകനാം

 

ഇരുളിൻ ഭരണമെല്ലാ നരരിലും പരന്നതാൽ

അരുളേകിയനാരതംകാത്തിടുന്ന

 

ദുരിതഫലമായുള്ള മരണമതിങ്കൽനിന്നു

തിരുവീണ്ടെടുപ്പാൽ വിടുവിച്ചു ഭവാൻ

 

ശരണമെനിക്കു ഭവാൻ പരമൊരു ഗതിയില്ല

പരമാത്മജാ നിന്നടികൂപ്പിടുന്നേൻ

 

തിരുശരീരമെനിക്കായ് കുരിശതിൽ ബലിയാക്കി

തിരുനീതി ഫലിപ്പതിന്നായ് ശ്രമിച്ച

 

മരിച്ചു തിരികെ ജീവിച്ചമർത്യനായ് ഭവിച്ചതാൽ

മരണത്തെ നീക്കാധികാരമാർന്ന.