പരമസുതനെന്റെ പാപമശേഷം

പരമസുതനെന്റെ പാപമശേഷം

തിരുമെയ് ബലിയാൽ താൻ ശിഥിലീകരിച്ചാൻ

 

കരുണാകരനവൻ കരളലിഞ്ഞെന്നെ

ദുരിതാംബുധൗ നിന്നു കരയേറ്റിനാൻ ഹാ!

 

പരമേശ്വരൻ മുന്നിലാണവാനധീരനാം

നരനെ സുരനാഥപുരിയിൽ കടത്തിനാൻ

 

ഉരുദോഷസന്ദോഹരതനായിരുന്നെന്നിൽ

തിരുജീവനെ തൂകി പരമാത്മികനാക്കി

 

വരുവോരനന്തമാം തിരുരാജ്യനിലയെ

നിക്കരുളി പരമാത്മ നിറവെൻമേൽ പൊഴിച്ചു താൻ.