പരമ പിതാവേ! നമസ്കാരം

പരമ പിതാവേ! നമസ്കാരം

പരിശുദ്ധ പരനേ നമസ്കാരം

തിരുവചനത്താൽ സകലവും ചെയ്ത

വല്ലഭ ദേവാ നമസ്കാരം

 

ദേവ കുമാരാ! നമസ്കാരം

നീതി ദിവാകരാ നമസ്കാരം

ധരണിയിൽ നരനായവതരിച്ചവനാം

ദിവ്യരക്ഷ‍ാകരാ നമസ്കാരം

 

പരിശുദ്ധാത്മാവേ! നമസ്കാരം

പരമസത്ഗുരുവേ നമസ്കാരം

അരുപിയായടിയാർ ഹൃദയത്തിൽ വസിക്കും

ആശ്വാസപ്രദനേ നമസ്കാരം

 

ത്രിയേക ദൈവമേ! നമസ്കാരം

സർവ്വ ലോകാധിപാ നമസ്കാരം

ദേവാധിദേവാ ദിവ്യ ദയാലോ

സ്തോത്രം സദാ തവ നമസ്കാരം.