പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പകരുന്നൊരു ദേവനേ നിൻ

പുകഴ്പാടി വാഴ്ത്തിടും ഞാൻ

 

ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ

അണുപോലുമർഹതയില്ലാത്ത പാപി ഞാൻ

തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം

ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം

 

ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ

നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം

അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ

തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ

 

കൃപയുടെ പരിപാടി തീരുമ്പോഴോമന

പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ

അഴിയാത്ത, വാടാത്തോരവകാശം

കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും