പാപിയെന്നെ തേടി വന്നൊരു

പാപിയെന്നെ തേടി വന്നൊരു

പ്രാണനാഥനേശു രക്ഷകാ

പാപശാപ ശിക്ഷയഖിലം

ക്രൂശിലെൻ പേർക്കായ് സഹിച്ചു നീ

 

നിന്നെ ഞാൻ അറിയുന്നില്ല

എന്നുരച്ച പാപിയാമെന്റെ

അന്ധകാര ജീവിതത്തിൽ നീ

പൊൻതിരി നാളമായ് ഉദിച്ചു

 

അനുദിനം നിന്റെ കാരുണ്യം

അനുഭവിച്ചാസ്വദിച്ചീടാൻ

അടിയനേകണേ നിൻകൃപ

അതുമതി ഈ ധരണിയിൽ

 

വീണ്ടും ഞാൻ വന്നിടുമെന്നരുൾ

ചെയ്തു വാനിൽ മറഞ്ഞവനെ

ഉണർന്നെതിരേറ്റു നിൽക്കുവാൻ

വിണ്മയാ നീ തുണക്കേണമേ.