പാപത്തിൻ ഫലം നരകം

പാപത്തിൻ ഫലം നരകം..... ഓ! പാപി ഭയമില്ലയോ?

കാണുന്നതെല്ലാം ക്ഷണികം.... കാണാത്തതല്ലോ ശാശ്വതം

 

യേശുരാജൻവരുവാൻ ഇനിയൽപ്പകാലം താൻ

മോക്ഷലോകം ചേർന്നിടും നാം

 

നിന്നാത്മരക്ഷ തള്ളി നീ...... ലോകസുഖങ്ങൾ തേടിയാൽ

നിൻജീവൻ പോകും നേരത്തിൽ....ഒരു കാശുകൂടെ വരുമോ?

 

ലോകത്തിൻ വെറും മായയിൽ.... നിൻകാലമെല്ലാം തീരുമേ

ഓ! ദൈവകോപം വരും മുൻ..... നിന്നേശുവിന്നരികിൽ വാ

 

നിൻപേർക്കു രക്തനദികൾ.... ഒഴുകുന്നു കാൽവറിയിൽ

നിൻപാപമെല്ലാം നീങ്ങിപ്പോം....അതിൽ സ്നാനം ചെയ്തിടുകിൽ

 

മാ പാപിയായ എന്നെയും..... രക്ഷിച്ചു ദൈവസുതൻ

ഓ! പാപി നീയും ഓടിവാ..... നിന്നെയുമവൻ ചേർത്തിടും