പാപത്തിൻ മാ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
രക്ഷകനിക്ഷിതിയിൽ വന്നാൻ,
യേശുവിന്നു മഹത്വം
യേശുവിന്നു മഹത്വം, മഹത്വം
കുരിശിലവൻ മരിച്ചെൻപേർക്കായ്
ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശകോപാഗ്നിയിൽ വീണെരിഞ്ഞു
വിശുദ്ധനിണം വിയർപ്പായ് തിരിഞ്ഞു
തൻമുഖപങ്കജമതിലടിച്ചു
തലയിൽ മുൾമുടി വച്ചാഞ്ഞടിച്ചു
മുതുകിനെയുഴുതതുപോൽ പൊടിച്ചു
കുരിശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരന്മാർ ആണികൊണ്ടതിൽ തറച്ചു
കൊടിയവേദനയെനിക്കായ് സഹിച്ചു
ജീവനെ യേശുവിന്നർപ്പിച്ചേൻ
സർവ്വവുമവന്നായേൽപ്പിച്ചേൻ
പാവനജീവിതമാകണമെൻ
യേശുവിന്നു മഹത്വം.