പാടുവിൻ സ്തുതിഗാനം നാം പരൻ

പാടുവിൻ സ്തുതിഗാനം നാം പരൻ

ഹൃദി ചേരുമതിമോദമോടെ

 

പാപം പിണിപശിതീരും ഖേദമെല്ലാമൊഴിഞ്ഞിടും

പാവനാത്മ നിറവിൽ നാം ഗാനം പാടേണം

ആദിവേദനാദമാകുമേശു നാഥസ്തുതിഗീത

നാദഭംഗി ലോകമെങ്ങും കാതുകളിൽ മുഴങ്ങട്ടെ

 

നാശക്കുഴിയതിൽനിന്നും ദൈവം നമ്മെക്കരയേറ്റി

കാലുകളെ ഉറപ്പേറും പാറമേൽ നിർത്തി

നാവിൽ തന്നു പുതുഗാനം ദൈവത്തിനു സ്തുതിതാനാ

ഗാനശ്രുതി നേരമാരും യാഹെ രക്ഷിതാവായ്ക്കാണും

 

മോശെയുടെ വീണാഗാനം വെളിപ്പാടിൽ കേൾക്കും ഗീതം

രക്ഷ ദൈവത്തിന്റെ ദാനമെന്നതുതന്നെ

ശക്തി, ബഹുമാനം, സ്തുതി നിത്യതാതൻ പുത്രനാത്മാ

വിന്നു നിത്യം ഭവിക്കട്ടെ ഹല്ലേലുയ്യാ ആമേൻ സ്തോത്രം.