പാടും ഞാനേശുവിനു സ്തുതിപാടും

പാടും ഞാനേശുവിനു സ്തുതിപാടും ഞാനേശുവിന്നു

പാടും ഞാൻ ജീവകാലമെന്നും നാഥന്നു

 

പാപിയാമെന്നെത്തേടി പാരിൽ വന്ന മഹോന്നതനെൻ

പാപം പരിഹരിപ്പാൻ ചോരചിന്തി മരിച്ചു ക്രൂശിൽ

 

നീച മരണം വരിച്ചേറ്റം നീചർ നടുവിൽ നാഥൻ

നീചനാമെന്നെ ദൈവപൈതലാക്കി മഹാദയയാൽ

 

മൂന്നാം ദിനമുയിർത്തു എന്റെ മൃത്യുഭയമകറ്റി

നിത്യജീവനരുളി നിത്യരാജ്യവകാശിയാക്കി

 

വന്നിടും താൻ മേഘത്തിൽ തന്റെ കാന്തയെച്ചേർത്തിടുവാൻ

ചേർന്നിടുമന്നു ഞാനും പ്രാണനാഥനോടൊത്തു വാനിൽ

 

ഹല്ലെലുയ്യാ രാജന്നു ആമേൻ ഹല്ലെലുയ്യാ കർത്തന്നു

ഹല്ലെലുയ്യാ പാടി നാം ഒന്നായാർത്തു ഘോഷിച്ചിടുക