പാടും ഞാൻ രക്ഷകനെ

പാടും ഞാൻ രക്ഷകനെ എന്റെ ജീവനാളെല്ലാം

ഘോഷിക്കും തന്റെ ദിവ്യ നാമമെന്നും നാടെല്ലാം

 

സത്യമാം പാതവിട്ടു നിത്യനാശമാർഗ്ഗത്തിൽ

എത്തിയോരെൻകരം പിടിച്ചു മുക്തിയേകി നീ

 

പന്തിയിൽ ഭോജ്യത്തിനായ് ആശിച്ചൊരു നേരത്ത്

വന്നെന്റെ കൈകളിൽ നീ ജീവമന്നവച്ചതാൽ

 

ആഴമുള്ളൊരു ചേറ്റിൽ ആണ്ടുപോയ എന്നെ നീ

വേഗത്തിൽ ചാരത്തെത്തി കോരിയെടുത്തതിനാൽ

 

പാരിൽ ഞാനന്യദേശിയായിപ്പാർക്കുമ്പോൾ വരും

പോരിൽ വൻ ജയമേകിക്കാത്തുപാലിക്കുന്നതാൽ.