പാടും ദിനവും ഞാൻ സ്തുതിഗാനം

പാടും ദിനവും ഞാൻ സ്തുതിഗാനം

പരമതാതൻ തൻസുതദാനം

പാപികൾക്കായ് നൽകിയതിനെ

പറഞ്ഞുതീർക്കാൻ സാദ്ധ്യമതാമോ!

 

നിത്യസ്വത്തിനുടയവനെന്നാൽ

നരർ നിമിത്തം ദരിദ്രനായ് തീർന്ന

കൃപ നിനച്ചാൽ ഞാനുമതിന്നായ്

പകരമെന്താണേകുവതിന്നാൾ

 

വൈരികൾക്കായ് സൂനുവെകൊല്ലാ

നനുവദിക്കും താതനിലുള്ള

സ്നേഹമെന്റെ ആയുസ്സിലെല്ലാം

വിവരിച്ചാലും തീരുകയില്ല

 

തൃപ്പദത്തിൽ ചുംബനം ചെയ്തും

ബാഷ്പവർഷം കാൽകളിൽ പെയ്തും

ഇടവിടാതെ കീർത്തനം ചെയ്തും

കടമതീർത്താലും ബദലാമോ!

 

അത്യഗാധം തൻനിനവെല്ലാം

അതിശയം തൻകൃത്യമതെല്ലാം

അപ്രമേയം തന്നുടെ സ്നേഹം

അവർണ്ണനീയമാണിവയെല്ലാം.