പാടാം പാടാം ജയഗീതം

പാടാം പാടാം ജയഗീതം

പാപത്തിൻ ശിക്ഷകൾ തീർന്നല്ലോ

പാവനനാം ശ്രീയേശുവിൻ മൂലം

പാപത്തിൻ ശിക്ഷകൾ തീർന്നല്ലോ

 

ദൈവത്തിൻ മകനായല്ലോ

ദൈവരാജ്യം എന്റേത്

ദൈവമെന്നെ കാക്കുന്നു

ദൈവമാണെൻ സങ്കേതം

 

തന്നല്ലോ തന്നാത്മാവെ

തന്നിടുന്നു വൻകൃപകൾ

താങ്ങുന്നു തൻ പാണിയാൽ

തളർന്നിടാതെ നടന്നിടാൻ

 

പാപഭാരം തീർന്നതിനാൽ

പാടുന്നു നവ ഗാനങ്ങൾ

പാരിൽ പാർക്കും നാളെല്ലാം

പാടും ദേവനു സ്തോത്രങ്ങൾ.