ഒരുങ്ങിയുണർന്നിരിപ്പിൻ എന്നാളും ഒരുങ്ങിയുണർന്നിരിപ്പിൻ
മണവാളനേശു വാനിൽ വരാറായ് ഒരുങ്ങിയുണർന്നിരിപ്പിൻ
അത്തിവൃക്ഷം തളിർത്തുവല്ലോ വേനലും അടുത്തുപോയി
കർത്തൻ വേഗം വന്നിടും നാമും കൂടെ പോകും
ഒരുങ്ങിയുണർന്നിരിപ്പിൻ
കാഹളം മുഴങ്ങിടാൻ കാലമേറെയില്ലല്ലോ
തുല്യമില്ലാമോദം നിറഞ്ഞവരായ് നാം
കണ്ണുനീർ തുടച്ചിടും കർത്താവു തൻ കൈകളാൽ
നമുക്കു പ്രതിഫലം നൽകും നല്ലനാഥൻ യേശു ഒരുങ്ങിയുണർന്നിരിപ്പിൻ
ശോകമെല്ലാം തീർന്നിടും ശോഭിതരായ് മാറിടും
സന്തോഷമായ് വാഴും സ്വർഗ്ഗസീയോനിൽ നാം
ഒരുങ്ങിയുണർന്നിരിപ്പിൻ.
V.J