ഓ.........പാടും ഞാനേശുവിനു

 

ഓ.........പാടും ഞാനേശുവിനു

പാരിലെൻ ജീവിതത്തിൽ

 

ദൂരത്തിരുന്നയെൻ ശാപമകറ്റി

ചാരത്തണച്ചതും നീ

ചോരചൊരിഞ്ഞതെന്നും

പാരിതിലോർത്തു ദിനം

 

എന്റെ വിലാപം നൃത്തമായ്ത്തീർക്കാൻ

എന്നുടെ രട്ടഴിപ്പാൻ

എത്തിയീ ഭൂതലത്തിൽ

ഏഴയെ സ്നേഹിച്ചവൻ

 

നല്ലവൻ നീയേ, വന്ദിതൻ നീയെൻ

അല്ലലകറ്റിയതും നീ

ഇല്ലിതുപോലൊരുവൻ വല്ലഭനായ് ധരയിൽ

 

എത്തിടും വേഗം യേശുമണാളൻ

മുത്തിടും തൻമുഖം ഞാൻ

മുത്തിനാൽ നിർമ്മിതമാം പുത്തനെരൂശലേമിൽ