ഞങ്ങളുടെ വാസസ്ഥലമെന്നും പരൻ നീ

ഞങ്ങളുടെ വാസസ്ഥലമെന്നും പരൻ നീ

ഭംഗമില്ലുലകിന്നും മലകൾക്കും ബഹുമുൻ നീ

 

നാശത്തിൽ തിരിക്കുന്നു മാനുജകുലത്തെ നീ

നാശത്തിൽനിന്നു വീണ്ടും വരുത്തുന്നായവരെ

 

ആയിരം സമകൾ നിൻ കാഴ്ചയിൽ തലേനാൾ പോൽ

നായകാ! നിനക്കായതൊരു യാമമതുതാൻനീ

 

വൻവെള്ളമതുപോൽ നീ തള്ളിടും നരന്മാരെ

വൻനിദ്രയതുപോൽ രാവിലെ പുല്ലിൻ സ്ഥിതിപോൽനീ

 

ആയുസ്സെത്രയുമൽപ്പം കൂടിടുകിലും ദുഃഖം

വേഗത്തിലറുക്കപ്പെട്ടകന്നിടും ക്ഷണത്തിൽനീ

 

കാരുണ്യങ്ങളാൽ ഞങ്ങൾക്കേകിടേണം നീ തൃപ്തി

ആകിൽ ഞങ്ങളെന്നാളും ആനന്ദിച്ചുകൊള്ളുംനീ

 

ഞങ്ങളിൻ ഹൃദയം നിന്നുടെ ജ്ഞാനം ഗ്രഹിച്ചിടാൻ

ഞങ്ങളിൻ ദിനമെല്ലാം എണ്ണുവാനരുൾകനീ.