ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കും

എൻപരനെ തിരുമനുസുതനെ

ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി

 

പാപത്തിൻശാപത്തിൽ നിന്നും എന്റെ

പ്രാണനെ കാത്തവനെന്നും

പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും

 

നൽകിയവൻ രക്ഷാദാനം തന്നിൽ

കണ്ടുഞാൻ ദൈവികജ്ഞാനം

തൻ പദസേവയതെന്നഭിമാനം

 

തൻ തിരു സന്നിധൗ വീണേ എന്റെ

ഖിന്നത തീരൂ; നേരാണേ

തൻ മൊഴിയെൻ നെഞ്ചിൽ തൂകുന്ന തേനേ

 

ആയിരം നാവുകളാലും പതി

നായിരം വാക്കുകളാലും

ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും

 

നിത്യത തന്നിൽ ഞാനെത്തും തന്റെ

സ്തുത്യപദങ്ങൾ ഞാൻ മുത്തും

ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും.