ഞാൻ യഹോവയെ എല്ലാനാളും

ഞാൻ യഹോവയെ എല്ലാനാളും

വാഴ്ത്തിടും സ്തുതി പാടിടും

എന്റെ നാവിൽ തൻസ്തുതിഗീതം

എന്നുമെന്നുമിരുന്നിടും

 

എന്റെ സങ്കടയാചനയ്ക്കവൻ

ഉത്തരം തന്നനുഗ്രഹിച്ചു

ഞാൻ ഭയപ്പെടും നേരമെന്നുടെ

ചാരെ വന്നു വിടുവിച്ചു

 

മാനസം തകർന്നിടും വേളയിൽ

ചാരെ വന്നവൻ താങ്ങിടും

തന്റെ ഭക്തരിൻ പ്രാണനെയവൻ

കാത്തിടും പരിപാലിക്കും

 

യാഹിനെ ഭയമുള്ള ഭക്തരിൻ

കണ്ണുനീരവൻ കണ്ടിടും

തൻവചനമയച്ചു ഭക്തരെ

തൽക്ഷണം വിടുവിച്ചിടും.