നിസ്തുലനാം നിർമ്മലനാം

നിസ്തുലനാം നിർമ്മലനാം

ക്രിസ്തുവിനെ സ്തുതിച്ചിടുവിൻ

 

അദൃശ്യനാം ദൈവത്തിൻ പ്രതിമയവൻ

ദൈവിക തേജസ്സിൻ മഹിമയവൻ

ആദിയവൻ അന്തമവൻ

അഖിലജഗത്തിനും ഹേതുവവൻ

 

വാർത്തയായിരുന്നവൻ ജഡമെടുത്തീ

പാർത്തലത്തിൽ വന്നു പാർത്തതിനാൽ

നമുക്കു തന്റെ നിറവിൽ നിന്നും

കൃപമേൽ കൃപ ലഭിപ്പാനിടയായ്

 

ദൈവവിരോധികളായതിനാൽ

ന്യായവിധിക്കു വിധേയർ നമ്മെ

ദൈവമക്കൾ ആക്കിയല്ലോ

ജീവനും തന്നവൻ സ്നേഹിച്ചതാൽ

 

തൻകൃപയിൻ മഹിമാധനത്തെ

നിത്യയുഗങ്ങളിൽ കാട്ടിടുവാൻ

മർത്യർ നമ്മെ അവനുയർത്തി

സ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി

 

വിണ്ണിലും മണ്ണിലും ഉള്ളതെല്ലാം

പിന്നെയും ക്രിസ്തുവിലൊന്നാകും

പൂർണ്ണതയിൽ ദൈവികമാം

നിർണ്ണയങ്ങൾ നിറവേറിടുമേ.