നിന്റെ ഹിതംപോലെയെന്നെ

നിന്റെ ഹിതംപോലെയെന്നെ നിത്യം നടത്തിടേണമേ!

എന്റെ ഹിതം പോലെയല്ലേ എൻപിതാവേ എൻയഹോവേ!

 

ഇമ്പമുള്ള ജീവിതവും ഏറെ ധനമാനങ്ങളും

തുമ്പമറ്റ സൗഖ്യങ്ങളും ചോദിക്കുന്നില്ലെ അടിയൻ

 

അന്ധകാരം ഭീതികളോ അപ്പനേ! പ്രകാശങ്ങളോ

എന്തു നീ കൽപ്പിച്ചിടുന്നോ എല്ലാം എനിക്കാശീർവ്വാദം

 

ഏതുഗുണമെന്നറിവാൻ ഇല്ല ജ്ഞാനമെന്നിൽ നാഥാ!

നിൻ തിരുനാമം നിമിത്തം നീതി മാർഗ്ഗത്തിൽ തിരിച്ചു

 

അഗ്നിമേഘത്തൂണുകളാൽ അടിയനെ എന്നും നടത്തി

അനുദിനം കൂടെ ഇരുന്നു അപ്പനേ! കടാക്ഷിക്കുകേ.