നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

 

നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ

എൻഗീതം എന്നുമേ, നിന്നോടെൻ ദൈവമേ!

നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

 

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ

വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ

എൻ സ്വപ്നത്തിലുമേ!നിന്നോടെൻ ദൈവമേ!

നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

 

നീ എന്നെ നടത്തും പാത എല്ലാം

വിൺ എത്തും ഏണിപോൽ പ്രകാശമാം

ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ!

നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

 

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും

കൽത്തലയിണയെ ബെഥേലാക്കും

എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ!

നിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടും!