നിനക്കായ് കരുതും അവൻ നല്ല ഓഹരി

നിനക്കായ് കരുതും അവൻ നല്ല ഓഹരി

കഷ്ടങ്ങളിൽ നല്ല തുണ യേശു

കണ്ണുനീരവൻ തുടയ്ക്കും

 

വഴിയൊരുക്കുമവൻ ആഴികളിൽ

വലങ്കൈ പിടിച്ചെന്നെ വഴിനടത്തും

വാതിലുകൾ പലതും അടഞ്ഞിടിലും

വല്ലഭൻ പുതുവഴി തുറന്നിടുമേ

 

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ

വാക്കു പറഞ്ഞവൻ മാറുകില്ല

വാനവും ഭൂമിയും മാറിടുമേ

വചനങ്ങൾക്കോ ഒരു മാറ്റമില്ല.