നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
നിർബന്ധിക്കുന്നെന്നെ നിൻ സ്നേഹമിതാ!
വർണ്ണിക്കുവാനാരുണ്ടിതിൻ സ്ഥിതിയെ
നിൻസ്നേഹമെന്നുള്ളിൽ.......(3) നിറയ്ക്കണമേ
നിൻക്രൂശിലതിൻ ശക്തി കാണുന്നിതാ
ഈ ദർശനമാണാകർഷിച്ചതെന്നെ
നിൻ നാമത്തെ നിന്ദിച്ച എന്നെ മുദാ
നിൻ രക്തം ചൊരിഞ്ഞു രക്ഷിച്ചവനേ
എൻ ജീവിതത്തിൽ ബലമായി സദാ
നിൻസ്നേഹമല്ലാതൊന്നും കാണുന്നില്ലേ
വൻ പാവകജ്വാല സമാനം സദാ
നിൻ ദാസൻ കണ്ടാനന്ദിപ്പാൻ പരനേ
വൻ ശോധനയിൽ സ്ഥിരമായി സദാ
നിൻ ദാസൻ നിലനിൽക്കുവാൻ പ്രിയനേ!
നിൻസ്നേഹമെന്നുള്ളിൽ.......(3) നിറയ്ക്കണമേ.