നീയെന്നും എൻ രക്ഷകൻ

നീയെന്നും എൻ രക്ഷകൻ ഹാ! ഹാ!

നീ മതിയെനിക്കെല്ലാമായ് നാഥാ!

നിന്നിൽ ചാരുന്ന നേരത്തിൽ

നീങ്ങുന്നെൻ വേദനകൾ

 

നീയല്ലാതെൻ ഭാരം താങ്ങുവാനായ്

ഇല്ലെനിക്കാരുമേ

നിൻകൈകളാലെൻ കണ്ണീർ തുടയ്ക്കും

നീയെന്നെ കൈവിടാ

 

തീരാത്ത ദുഃഖവും ഭീതിയുമാധിയും

തോരാത്ത കണ്ണീരും

പാരിതിലെന്റെ പാതയിലേറും

നേരത്തും നീ മതി

 

എന്നാശ തീർന്നങ്ങു വീട്ടിൽ വരുംനാൾ

എന്നാണെൻ നാഥനേ!

അന്നാൾ വരെയും മന്നിൽ നിൻവേല

നന്നായി ചെയ്യും ഞാൻ.