നീതിമാന്മാരിൻ കൂടാരങ്ങളിൽ

നീതിമാന്മാരിൻ കൂടാരങ്ങളിൽ

ജയസംഗീതങ്ങൾ പാടിടുവിൻ

യേശുവിൽ വിശ്വസിച്ചാർത്തിടുവിൻ

ജയസന്തോഷമേ

 

ജയസന്തോഷമേ ജയസന്തോഷമേ

യേശുവിൽ വിശ്വസിച്ചാശ്രയിച്ചാൽ

ജയസന്തോഷമേ

 

വൈരിയിൻ പാശങ്ങൾ ഛേദിക്കുവാൻ

സ്വർഗ്ഗീയ തേജസ്സുപേക്ഷിച്ചു താൻ

മർത്യർക്കുദ്ധാരണം നേടിടിനാൻ

ജയസന്തോഷമേ

 

നിത്യമാം നീതിക്കായ് മരിച്ചു താൻ

മൃത്യുവിൻ ഭീതി സംഹരിച്ചു താൻ

നിത്യസമാധാനം വരുത്തി താൻ

ജയസന്തോഷമേ

 

ന്യായപ്രമാണത്തിൻ ശാപങ്ങളും

ആയതാലുള്ള വിലാപങ്ങളും

പോയഹോ ക്രൂശിന്മേൽ മുഴുവനും

ജയസന്തോഷമേ

 

സൗജന്യദാനങ്ങൾ സമസ്തവും

മോചനം നീതിയും വിശുദ്ധിയും

ക്രൂശിലെ രക്തത്താൽ എല്ലാവനും

ജയസന്തോഷമേ

 

ഖണ്ഡിപ്പാൻ വേദവിരുദ്ധങ്ങളും

വന്ദിപ്പാൻ ആത്മാവിൽ സത്യത്തിലും

സാദ്ധ്യമിപ്പോൾ ഏതു സാധുവിന്നും

ജയസന്തോഷമേ

 

ലോകത്തിൻ മോഹങ്ങൾ അറയ്ക്കുവാൻ

ആകവേ പാപത്തെ വെറുക്കുവാൻ

ശക്തിയും ഭക്തിയും നൽകുന്നു താൻ

ജയസന്തോഷമേ

 

ഭീഷണി വൈരി പ്രയോഗിക്കിലും

ഏഷണി വ്യാജമായ് ചൊല്ലുകിലും

ക്ലേശം അശേഷമില്ലായതിലും

ജയസന്തോഷമേ

 

കൂരിരുൾ മാറി പ്രകാശത്തിനായ്

ദൂരസ്ഥർ നിത്യം സമീപസ്ഥരായ്

സ്വർഗ്ഗങ്ങൾ ഭക്തർ നിവാസങ്ങളായ്

ജയസന്തോഷമേ

 

തേജസ്സിൽ വേഗത്തിൽ വന്നിടും താൻ

വ്യാജമാം പൂജകൾ നീക്കിടുവാൻ

രാജത്വം ആശ്രിതർക്കേകിടും താൻ

ജയസന്തോഷമേ.