നീ കരുതുകയാലൊരുവിധവും

നീ കരുതുകയാലൊരുവിധവും പരിതാപമില്ല പരാ!

നിൻതുണയല്ലോ തണലല്ലോ നീളെയെനിക്കഭയം

 

മനം കനിഞ്ഞെനിക്കായ് നിണം ചിന്തുകയായ്

നീ കാൽവറിക്കുരിശിൽ എനിക്കൊരു വിടുതൽ

ലഭിച്ചു നിൻ കരുതൽ കണ്ടാശ്വസിപ്പാനായ്

കൃപയരുളിയത് മറന്നിടുമോ?

മാറാത്ത മഹൽ സ്നേഹം നിൻതുണ

 

ധനം കുറഞ്ഞിരിക്കും മനം തളർന്നിരിക്കും

ആ നേരമെൻനേരേ തവ മിഴി തിരിക്കും

തിരുമൊഴിയുരയ്ക്കും സന്താപവും തീരെ

മമ കരുമനയിന്നരികണയാനാരോമൽ

സ്നേഹിതനാം നിൻ തുണ

 

അമിതമായ് കരുത്തുള്ളമലൻ നീ വരുത്തു

ന്നെൻ കാലുകൾക്കുറപ്പ് മഹിമയിൽ നിറുത്തു

ന്നതുവരെ നടത്തും വീഴാതെ നീ കാത്ത്

നൽവഴി നിരത്തും അതിൽ നടത്തും

എൻഭീതിയുമകറ്റും നിൻതുണ.