നന്ദിയാലെൻ മനം പാടിടും

നന്ദിയാലെൻ മനം പാടിടും

മന്നവൻ യേശുവെ വാഴ്ത്തിടും

എന്നെയും തേടിവന്നെത്തിയ

ഉന്നതന്റെ സ്നേഹമെന്നുമോർത്തിടും

 

വഴിയേതെന്നറിയാതോടുമ്പോൾ

വരികെന്നരികെ എന്നുരച്ച നാഥനാം

വല്ലഭന്റെ നാദമെന്റെ മുന്നിലഭയമായന്ന്

വന്നരികിൽ എന്തുമോദമായ്

 

കൂരിരുളേറിടുന്ന പാതയിൽ

കൂടെയുണ്ടെന്ന വാക്കു തന്ന നല്ല രക്ഷകൻ

ഇന്നലെയുമിന്നുമെന്നുമന്യനല്ല

എന്റെ യേശു ചൊന്ന വാക്കെനിക്കു പിൻബലം

 

മന്നിലേറിടുന്ന ഭാരം തീർന്നിടും

കണ്ണുനീരുമാകവേയവൻ തുടച്ചുനീക്കിടും

ഹല്ലേലുയ്യാ പാടിടും തന്നരികിൽ ചേർത്തിടും

എല്ലാനാളും പാടി ആർത്തിടും.