നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി

നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്ന

സ്നേഹമേ സ്നേഹമേ

നല്ലിടയനാടുകൾക്കായ് ജീവനെയും നൽകിടുന്ന

സ്നേഹമേ സ്നേഹമേ!

 

അലയുന്നോരാടുകൾക്കായ് നിലവിട്ടു താണിറങ്ങി

പല മട്ടു മാലിയന്ന സ്നേഹമേ!

വിലയേറും തങ്കനിണം ചൊരിയാനും താൻ കനിഞ്ഞ-

താരാലും വർണ്ണ്യമാകാ സ്നേഹമേസ്നേഹമേ!

 

ഒരുനാളും കൈവിടുകില്ലതിനാലീയാടുകളിൽ

ഭയമില്ല തന്റെ മഹാ സ്നേഹമേ

കനിവോലും തൻകരത്താൽ താലോലിച്ചീ മരുവിൽ

ചേലോടും പോറ്റിടും തൻ സ്നേഹമേസ്നേഹമേ

 

കൂരിരുൾ താഴ്വരയിൽ കൂടെനടന്നിടയ

ന്നാടലകറ്റിടും തൻ സ്നേഹമേ!

ആവശ്യവേളകളിൽ ആഹാരം നൽകിയവ

യ്ക്കാശ്വാസമേകിടും തൻ സ്നേഹമേസ്നേഹമേ!

 

ശത്രുഭയമകറ്റും സന്താപം തീരെ മാറ്റും

സന്തോഷമുള്ളിലേറ്റും സ്നേഹമേ!

സായാഹ്നമായിടുമ്പോളാലയം തന്നിലേക്ക്

ആഹ്വാനം ചെയ്തിടും

തൻ സ്നേഹമേസ്നേഹമേ!