നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു

നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു

നടത്തിടുന്നു നാൾതോറും തൻകൃപയാലെന്നെ നടത്തിടുന്നു

 

ഭൗമികനാളുകൾ തീരും വരെ

ഭദ്രമായ് പാലിക്കും പരമനെന്നെ

ഭാരമില്ല തെല്ലും ഭീതിയില്ല

ഭാവിയെല്ലാമവൻ കരുതിക്കൊള്ളും

 

കൂരിരുൾ തിങ്ങിടും പാതകളിൽ

കൂട്ടുകാർ വിട്ടുപോം വേളകളിൽ

കൂട്ടിനവനെന്റെ കൂടെ വരും

കൂടാരമറവിലഭയം തരും

 

ആരിലുമെൻ മനോഭാരങ്ങളെ

അറിയുന്ന വല്ലഭനുണ്ടെനിക്ക്

ആകുലത്തിലെന്റെ വ്യാകുലത്തിൽ

ആശ്വാസമവനെനിക്കേകിടുന്നു

 

ശോധനയാലുള്ളം തകർന്നിടിലും

വേദനയാൽ കൺകൾ നിറഞ്ഞിടിലും

ആനന്ദമാം പരമാനന്ദമാം

അനന്തസന്തോഷത്തിൻ ജീവിതമാം.