നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ

നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ

അനുസരിച്ചനുദിനം സമർപ്പണമായ് ജഡത്തെയനുസരിച്ചു

നടക്കുകിലൊരിക്കൽ നാം കനത്ത ശിക്ഷാവിധിയിലകപ്പെടുമേ

ആത്മാവിനെയനുസരിക്കുകിൽ പ്രാപിക്കാം വിജയം ദിനവും

 

വിളിക്കു യോഗ്യമായ് നമ്മൾ വിളിച്ചോനാം വിശുദ്ധന്റെ

വിശുദ്ധിക്കനുസരിച്ചു നടന്നിടേണം

അശുദ്ധിയുമേതുവിധ ദുർന്നടപ്പുമൊരിക്കലും

പൊറുക്കുകില്ലവനതി വിശുദ്ധനത്രെ

 

ജഡത്തിന്റെ പ്രവൃത്തികൾ മരിപ്പിക്കണം നാം

ജഗത്തിന്റെ മോഹങ്ങൾ ത്യജിച്ചിടേണം

ജയിച്ചിടുകിൽ നമ്മൾ പ്രിയനൊത്തു നടന്നിടും

ലഭിച്ചിടും പ്രതിഫലം നമുക്കൊരുനാൾ

 

നന്മയും പൂർണ്ണവുമായ ദൈവഹിതമാരാഞ്ഞിടാം

വെളിച്ചത്തിലുള്ളവരായ് നടന്നിടാം നാം

സകല സൽഗുണങ്ങളും നീതിയും സത്യവുമല്ലോ

വെളിച്ചത്തിൻ ഫലമെന്നതറിഞ്ഞിടണം

 

ധരിക്കണം ദൈവത്തിന്റെ സർവ്വായുധവർഗ്ഗം നമ്മൾ

പെരിയ ശത്രുവിനോടു പൊരുതിടുവാൻ

സമയം ദുർലഭമെന്നതറിഞ്ഞവൻ

വൃതരെയും ചതിക്കുവാൻ ശ്രമിക്കുമെന്നറിഞ്ഞിടണം

 

പിമ്പിലുള്ളതു മറന്നും മുൻപിലുള്ളതിനെ നോക്കി

പരമവിരുതിനായിട്ടോടിടേണം നാം വിശ്വാസത്തിൻ നായകനാ

മേശുവിൻ കരത്തിൽനിന്നും ലഭ്യമാകും

നീതിയിൻ കിരീടമൊരുനാൾ.