നാഥാ! നിൻ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം!

നാഥാ! നിൻ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം!

സൗരഭ്യം തൂകും തൈലംപോൽ രമ്യം മനോഹരം

 

താവകനാമം പാപിക്കു നൽകുന്നു സാന്ത്വനം

സ്വൈരനിവാസം കണ്ടതിൽ മേവുന്നു നിൻജനം

 

നിന്നെയുൾത്താരിലോർക്കയെന്നുള്ളതു കൗതുകം

ധന്യമെൻ കൺകൾ കാണുകിൽ നിൻതൃമുഖാംബുജം

 

നിന്നാത്മസാന്നിദ്ധ്യം തുലോം ആശ്വാസഹേതുകം

ദൃശ്യസംസർഗ്ഗം വിശ്രമം മാമക വാഞ്ഛിതം

 

ദുഃഖിതരിൻ പ്രത്യാശ നീ പാപികൾക്കാശ്രയം

സാധുക്കളിൻ സന്തോഷവും നീ താൻ നിസ്സംശയം

 

വിസ്മയം നീയിസ്സാധുവെ സ്നേഹിച്ചതീദൃശം

സ്നേഹിക്കും ആയുരന്തം ഞാൻ നിന്നെയന്യാദൃശം

 

സ്നേഹപയോനിധേ! കൃപാ സാഗരമേ! സ്തവം

യേശുമഹേശാ! തേ ബഹുമാനം സമസ്തവും.